മുംബൈ:ഐഐടി വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുഷ്പക് സാംബേ എന്ന വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. 21 വയസായിരുന്നു.ഐഐടി നാഗ്പൂരിലാണ് പുഷ്പക് പഠിച്ചിരുന്നത്. നാഗ്പൂരിലെ വനഡോംഗ്രി പ്രദേശവാസിയാണ് യുവാവ്.വീട്ടുകാരോടൊപ്പം നാഗ്പൂരിൽ നിന്നും ഗ്രാമത്തിലെത്തിയ പുഷ്പക്, ഓൺലൈൻ ക്ലാസിനെ തുടർന്ന് നാഗ്പൂരിൽ തിരിച്ചെത്തി. രണ്ട് ദിവസമായി വീട്ടുകാർ യുവാവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിക്കത്തതിനെ തുടർന്ന് അടുത്തുള്ള ആളുകളെ വിവരം അറിയിച്ചു. അയൽവാസികൾ നടത്തിയ തിരച്ചിലിൽ പുഷ്പകിനെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.സംഭവത്തിൽ പോലീസ് കേസെടുത്തു.