ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിനില്‍ ബൂസ്റ്റര്‍ ഡോസ് പരിഗണനയില്‍ ഇല്ലെന്ന് ഐസിഎംആർ. രണ്ട് ഡോസ് വാക്സിന് നല്‍കുന്നതിനാണ് ഇപ്പോൾ മുന്‍ഗണന നൽകുന്നതെന്നും ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ അറിയിച്ചു.
രാജ്യത്ത് 20 ശതമാനത്തോളം വരുന്ന മുതിർന്ന പൗരന്മാർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു.കോവിഡ് വാക്സിന്റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനവും വാക്സിന്റെ രണ്ടാം ഡോസ് മരണം തടയുന്നതിന് 97.5 ശതമാനവും ഫലപ്രദമാണെന്നാണ് ഐ.സി.എം.ആര് വിലയിരുത്തൽ.