മുംബൈ: മുബൈയിലെ ബാന്ദ്ര കുർള കോംപ്ളെക്‌സ് പരിസരത്ത് നിർമാണത്തിലിരിക്കുന്ന മേൽപാലം തകർന്നു. 13 തൊഴിലാളികൾക്ക് അപകടത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലരയോടെ ആയിരുന്നു അപകടം. ബികെസി പ്രധാന റോഡിനെയും സാന്താക്രൂസ്-ചെമ്പൂർ ലിങ്ക് റോഡിനെയും ബന്ധിപ്പിക്കുന്ന മേൽപാലത്തിന്റെ ഒരുഭാഗമാണ് നിർമാണത്തിലിരിക്കെ തകർന്നത്.
പൊലിസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ എല്ലാവരെയും രക്ഷപ്പെടുത്താനായെന്നും ഗുരുതര പരിക്ക് ആർക്കുമില്ലെന്നും സ്ഥലം സന്ദര്‍ശിച്ച ജില്ലാ പൊലിസ് മേധാവി മഞ്ജുനാഥ് സിങ് പറഞ്ഞു.