ന്യൂഡൽഹി;ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 71ാം പിറന്നാള്‍. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ ഭാരത് മാതാ ക്ഷേത്രത്തില്‍ 71,000 മണ്‍ചിരാതുകള്‍ തെളിയിച്ചുകൊണ്ട് പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മൂന്നാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത്. സേവാ ഓർ സമർപ്പൺ അഭിയാൻ എന്ന പേരിലാണ് പരിപാടികൾ.
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ ഭാരത് മാതാ ക്ഷേത്രത്തിൽ 71,000 മൺചിരാതുകൾ തെളിയിച്ചുകൊണ്ടാണ് പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി റേഷൻ കിറ്റ് വിതരണം, രക്തദാന ക്യാമ്പുകൾ, ശുചീകരണ യജ്ഞങ്ങൾ തുടങ്ങിയ പരിപാടികൾ ബിജെപി നടത്തും. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് 14 കോടി സൗജന്യ റേഷൻ കിറ്റുകളും വിതരണം ചെയ്യും. കിറ്റുകളിൽ ‘നന്ദി മോദിജി’ എന്ന് പ്രിന്റ് ചെയ്തിരിക്കും.
ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോർച്ച രാജ്യത്തെ അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും ഭക്ഷണം വിതരണം ചെയ്യും. കിസാൻ മോർച്ച 71 കർഷകരെ ആദരിക്കുന്ന ചടങ്ങിനും മഹിളാ മോർച്ച, 71 കോവിഡ് പോരാളികളേയും ആദരിക്കും.