അസിഡിറ്റി പ്രശ്നം അനുഭവിക്കാത്തവർ ആരും ഉണ്ടാകില്ല. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. വയറുവേദന, മറ്റ് ലക്ഷണങ്ങൾ എന്നിവ അസിഡിറ്റിയുടേതാണ്. കൃത്യനിഷ്ഠയില്ലാത്ത ഭക്ഷണക്രമം, ഭക്ഷണം ഒഴിവാക്കല്‍ , ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള ഭക്ഷണം കഴിക്കല്‍ , അമിതാഹാരം, തുടങ്ങിയ ഭക്ഷണശീലങ്ങള്‍ അസിഡിറ്റിക്ക് കാരണമാകും.
ചിലരില്‍ വയറു വേദനയും മറ്റും കാണാറുണ്ട്. ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് അതിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. ഉദരഗ്രന്ഥികള്‍ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാനായി ശരീരം മിതമായ തോതില്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്നുണ്ട്. അതുപോലെതന്നെ, ഭക്ഷണരീതിയില്‍ വരുന്ന മാറ്റങ്ങളും, മാനസിക സംഘര്‍ഷവും, പുകവലി, മദ്യപാനം എന്നിവയും ആസിഡിന്റെ ഉത്പാദന തോതിന് വ്യതിയാനം ഉണ്ടാകാന്‍ കാരണമാവും.
ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ ഇതാ…
1. എണ്ണയും കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
2. ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ മുതലായ പഴങ്ങളുടെ അളവ് കുറയ്ക്കാന്‍ ശ്രദ്ധിക്കുക.
3. ചായയും കാപ്പിയും പരമാവധി ഒഴിവാക്കുക.
4. ചിലരില്‍ ഉരുളക്കിഴങ്ങ്, ബീന്‍സ് എന്നിവ അസിഡിറ്റി ഉണ്ടാക്കാം. ഇത്തരത്തില്‍ അസിഡിറ്റി കൂട്ടുന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി ഒഴിവാക്കാനും ശ്രദ്ധിക്കുക.
5. അസിഡിറ്റിയെ തടയുന്ന ഒന്നാണ് ജീരകം. അതിനാല്‍ ജീരകവെള്ളം ദിവസവും കുടിക്കുന്നത് നല്ലതാണ്.
. അൾസറും അസിഡിറ്റി പ്രശ്നവുമുള്ളവർ പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പാലിലെ പ്രൊട്ടീൻ അൾസറിനെ സുഖപ്പെടുത്തുന്നുണ്ട്. അതുപോലെ തന്നെ തൈരും കഴിക്കാം.
















