വാഷിംഗ്ടണ്‍ ഡിസി: കാബൂൾ ആക്രമണത്തിന് അമേരിക്കയുടെ തിരിച്ചടി. അഫ്ഗാനിസ്ഥാനിലെ ഐസിസ് ശക്തി കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി. നൻഗർഹാർ പ്രവിശ്യയിലാണ് സംഭവം.തങ്ങള്‍ ലക്ഷ്യം കണ്ടെന്നും, ഐസിസ് നേതാവിനെ വധിച്ചതായും സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു.
13 യുഎസ് സൈനികര്‍ അടക്കം 170 പേരുടെ മരണത്തിനിടയാക്കിയ കാബൂളിലെ ചാവേര്‍ ആക്രമണം നടന്ന് 48 മണിക്കൂര്‍ തികയും മുന്നെയായിരുന്നു അമേരിക്കയുടെ തിരിച്ചടി.അതേസമയം ചാവേർ സ്ഫോടനത്തിൽ മരണം 170 ആയി. 13 അമേരിക്കൻ സൈനികരും, രണ്ട് ബ്രിട്ടീഷ് പൗരൻമാരും കൊല്ലപ്പെട്ടവരിലുണ്ട്. അഫ്ഗാൻ പൗരന്മാരാണ് മരിച്ചവരിൽ ഏറെയും. 30 താലിബാൻകാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
















