തിരുവനന്തപുരം: പാലോട് രവിയെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം. രവിക്കെതിരെ തിരുവനന്തപുരം ഡി.സി.സി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ പ്രതിഷേധം.രവി ബിജെപി അനുഭാവി ആണെന്നാണ് പോസ്റ്ററിൽ പറയുന്നത്. ഔദ്യോഗിക സ്ഥാനാർത്ഥികളെ തോൽപ്പിച്ചതാണോ പാലോട് രവിയുടെ യോഗ്യതയെന്നും പോസ്റ്ററിൽ ചോദിക്കുന്നു.
അതേസമയം പാലോട് രവിക്കെതിരെ നെടുമങ്ങാട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയായിരുന്ന പി എസ് പ്രശാന്ത് പരസ്യമായി രംഗത്തെത്തിയിരുന്നു. തന്നെ കാലുവാരി തോൽപിച്ചത് പാലോട് രവിയാണെന്ന് പ്രശാന്ത് ആരോപിക്കുകയും ചെയ്തു.

















