കൊച്ചി: പ്രശസ്ത ഷെഫ് നൗഷാദ് മരിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജം. സിനിമ പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷയാണ് ഇത് സംബന്ധിച്ച് സ്ഥിരീകരണം പുറത്തുവിട്ടത്. അദ്ദേഹം ബിലിവേഴ്സ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. വെന്റിലേറ്ററിൽ ആണെങ്കിലും നിലവിലെ മെഡിക്കൽ റിപ്പോർട്ട് പ്രകാരം ആരോഗ്യ നില മെച്ചപ്പെടുന്നുണ്ട് എന്നും ബാദുഷ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം അദ്ദേഹം പുറത്തുവിട്ടത്.
“അറിയിപ്പ്: നമ്മുടെ പ്രിയപ്പെട്ട നൗഷാദ് (കേറ്ററിംഗ് ) ബിലിവേഴ്സ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. വെന്റിലേറ്ററിൽ ആണെങ്കിലും നിലവിലെ മെഡിക്കൽ റിപ്പോർട്ട് പ്രകാരം ആരോഗ്യ നില മെച്ചപ്പെടുന്നുണ്ട്. നൗഷാദ് മരണപ്പെട്ടു എന്ന വ്യാജ വാർത്ത ആരൊക്കെയോ പ്രചരിപ്പിക്കുന്നത് ഖേദകരമാണ്. ദയവയി നൗഷാദിനെ സ്നേഹിക്കുന്ന സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുവാനായി പ്രാർത്ഥിക്കണമേ എന്ന് അഭ്യർത്ഥിക്കുന്നു.” – ബാദുഷ ഫേസ്ബുക്കിൽ കുറിച്ചു.
മരിച്ചതായി അറിയിച്ച് പ്രചരിച്ച പോസ്റ്ററുകളിൽ ഒന്ന്
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fnmbadusha%2Fposts%2F327195295863035&show_text=true&width=500

















