മലപ്പുറം: മലപ്പുറം ഡിസിസി ഓഫീസിന് മുന്നിലും പോസ്റ്റർ പ്രതിഷേധം. എ പി അനിൽ കുമാർ എംഎൽഎക്കെതിരെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.അനിൽ കുമാർ കോൺഗ്രസിന്റെ അന്തകനെന്നും കോൺഗ്രസ് നശിച്ചാലും സ്വന്തം നേട്ടമാണ് അനിൽകുമാറിന് പ്രധാനമെന്നും പോസ്റ്ററിൽ ആരോപിക്കുന്നു.
അതേസമയം ഇന്ന് കോഴിക്കോട് ഡി.സി.സി. ഓഫീസിന് മുന്നിലും പോസ്റ്റർ പ്രതിഷേധം. എം.കെ. രാഘവൻ എം.പി.ക്കും ഡി.സി.സി. പ്രസിഡന്റ് പട്ടികയിലുള്ള കെ. പ്രവീൺ കുമാറിനും എതിരെയാണ് പോസ്റ്റർ. എം.കെ. രാഘവന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് കോഴിക്കോട്ടെ കോൺഗ്രസ് പ്രസ്ഥാനത്തെ രക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റർ.

















