കൊച്ചി: എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ പോസ്റ്റർ. വി.ഡി. സതീശൻ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റർ.ഡി.സി.സി. അധ്യക്ഷ പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് വി.ഡി. സതീശനെതിരേയും പോസ്റ്റര്‍ പ്രതിഷേധം
വി.ഡി. സതീശൻ കോൺഗ്രസ്സിനെ നശിപ്പിക്കുന്ന അഭിനവ തുഗ്ലക്. സതീശന്റെ കോൺഗ്രസ് വഞ്ചനയും കള്ളക്കളിയും തിരിച്ചറിയുക. വി.ഡി സതീശന്‍റെ ഗ്രൂപ്പുകളി അവസാനിപ്പിക്കുക, മുതിർന്ന നേതാക്കളെ അവഗണിക്കുന്ന സതീശന്‍റെ പൊയ്മുഖം തിരിച്ചറിയുക, സതീശൻ പുതിയ ഗ്രൂപ്പുണ്ടാക്കുന്നു എന്നും പോസ്റ്ററിലുണ്ട്.

















