തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തടവുകാരുടെ പരോൾ കാലാവധി രണ്ടാഴ്ച കൂടി നീട്ടി. പരോൾ നീട്ടണമെന്ന ജയിൽ മേധാവിയുടെ ശുപാർശ പ്രകാരമാണ് കാലാവധി നീട്ടിയത്.
1390 തടവുകാർക്കാണ് പരോൾ അനുവദിച്ചത്. നാളെയാണ് ഇവർ ജയിലിൽ പ്രവേശിക്കേണ്ടിയിരുന്നത്.
രണ്ടാം ഘട്ട കോവിഡ് രോഗവ്യാപന ശേഷം ഇത് രണ്ടാമത്തെ പ്രാവശ്യമാണ് പരോൾ നീട്ടി നല്‍കുന്നത്.

















