മലപ്പുറത്ത് വാഹന പരിശോധനക്കിടെ യുവാവിനെ പൊലീസ് മർദ്ദിച്ചെന്ന് പരാതി.വളാഞ്ചേരി സ്വദേശി ഫൈസലാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.രേഖകളെല്ലാം ഉണ്ടായിട്ടും 500 രൂപ പിഴ ആവശ്യപ്പെട്ടെന്നാണ് ഫൈസലിന്‍റെ പരാതി. 250 രൂപ അടക്കാമെന്ന് പറഞ്ഞിട്ടും പരിഗണിക്കാതെ അസഭ്യം പറഞ്ഞെന്നും മർദ്ദിയെന്നും ഫൈസൽ പറയുന്നു.

















