കണ്ണൂർ: കണ്ണൂരിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി.റോഡിന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് മൃതദേഹ പരിശോധന നടത്തുകയാണ്.
ആഗസ്റ്റ് 9ന് ഒരു വീട്ടിലെ തേക്ക് മരം മോഷണം പോയതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ഒരാൾ പൊലീസിന് കൈമാറിയിരുന്നു. ഈ വിവരങ്ങൾ നൽകിയ ആളാണോ കൊലചെയ്യപ്പെട്ടത് എന്നാണ് പൊലീസിന്റെ സംശയം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

















