കാബൂൾ: താലിബാനെതിരെ ഉപരോധം ഏർപ്പെടുത്താനൊരുങ്ങി ജി 7 രാജ്യങ്ങള്‍.അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ചയാണ് ജി-7 രാജ്യങ്ങളുടെ യോഗം. ഉപരോധ നീക്കം എന്ന ബ്രിട്ടന്റെ നിർദേശത്തിന് പരസ്യപിന്തുണയുമായി അമേരിക്കയും രംഗത്തെത്തി.
അമേരിക്ക, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ എന്നിവരാണ് ജി-7 രാജ്യങ്ങളിൽ ഉൾപ്പെടുന്നത്. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതോടെ രാജ്യം കടുത്ത പ്രതിസന്ധിയിലാണ്.നിരവധി അഫ്ഗാൻ പൗരന്മാരും അഫ്ഗാനിൽ അകപ്പെട്ട വിദേശ പൗരന്മാരും ജീവനും ജീവിതത്തിനും വേണ്ടി പരക്കംപായുകയാണ്.പതിനായിരക്കണക്കിന് പേരാണ് അഫ്ഗാൻ വിടാൻ വിമാനത്താവളത്തിൽ തമ്പടിച്ചിരിക്കുന്നത്. നിരവധി രാജ്യങ്ങൾ അഫ്ഗാന് അഭയം നൽകാൻ സന്നധരായി രംഗത്തെത്തിയിട്ടുണ്ട്.
















