ചെങ്ങന്നൂരിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി 8.30ന് ചെറിയനാട് കൊല്ലകടവ് ആഞ്ഞിലിച്ചുവട് കവലക്ക് സമീപം സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് സുഹൃത്തുക്കളായ, ചെങ്ങന്നൂർ ചെറിയനാട് മാമ്പ്ര പുത്തൻപുരയിൽ തെക്കേതിൽ വീട്ടിൽ രാമചന്ദ്രൻ-സുധ ദമ്പതികളുടെ മകൻ അനീഷ് കുമാർ (23), ചെറിയനാട് മാമ്പ്ര പ്ലാത്തറയിൽ വീട്ടിൽ ബാലകൃഷ്ണൻ-റോസമ്മ ദമ്പതികളുടെ മകൻ ബാലു (24), മാവേലിക്കര കല്ലിമേൽ കുറ്റിപ്പറമ്പിൽ വീട്ടിൽ കെ.ജി. ഗോപാലൻ-സുകുമാരി ദമ്പതികളുടെ മകൻ കെ.ജി. ഗോപൻ (22) എന്നിവരാണ് മരിച്ചത്.
ഗോപന്റെ മൃതദേഹം പന്തളം നൂറനാട് ഇടപ്പോൺ ജോസ്കോയിലും ബാലുവിെൻറ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും അനീഷ് കുമാറിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിലും സൂക്ഷിച്ചിട്ടുണ്ട്. കോവിഡ് പരിശോധനഫലത്തിനുശേഷം തിങ്കളാഴ്ച സംസ്കരിക്കും.

















