തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ പെട്ടുപോയിരിക്കുന്ന മലയാളികൾക്ക് സഹായങ്ങൾക്കായി നോർക്ക റൂട്ട്‌സുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.വിദേശകാര്യ മന്ത്രാലയത്തിന്‍റെ 24×7 പ്രവർത്തിക്കുന്ന സ്‌പെഷ്യൽ അഫ്ഗാനിസ്ഥാൻ സെല്ലിനെയും സമീപിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട മുൻകൈയെടുത്ത പ്രധാനമന്ത്രിയോടും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയ വിദേശകാര്യ മന്ത്രാലയത്തോടും ഹൃദയപൂർവ്വം നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPinarayiVijayan%2Fposts%2F4346112455480551&show_text=true&width=500

















