തൃശൂർ: തൃശൂരില്‍ അമ്മയെ മകന്‍ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി.ഞായറാഴ്ച വൈകീട്ടാണ് സംഭവം. മാള കൊമ്പൊടിഞ്ഞാമാക്കല്‍ കണക്കന്‍കുഴിയില്‍ പരേതനായ സുബ്രന്റെ ഭാര്യ അമ്മിണിയാണ് മരിച്ചത്.
അമ്മയെ കിണറ്റിലേക്ക് തള്ളിയിടാനുണ്ടായ സാഹചര്യം വ്യക്തമല്ല. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചാലക്കുടിയിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് മൃതദേഹം കയറ്റിയത്. ആളൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ചാലക്കുടി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

















