തിരുവനന്തപുരം: ഓണാവധി ദിനങ്ങളിൽ തിരിച്ചടിയേറ്റ് സംസ്ഥാനത്തെ കോവിഡ് പരിശോധനയും വാക്സിനേഷനും. പരിശോധന ഒരു ലക്ഷത്തിലും താഴ്ന്നതോടെ ടിപിആർ കുതിച്ചുയർന്നു. 30,000ൽ താഴെ പേർക്ക് മാത്രമാണ് ഇന്നലെ വാക്സിൻ നൽകാനായത്. കോവിഡ് ലക്ഷണമുള്ളവർ സ്വയം നിയന്ത്രണം പാലിച്ചും, പരിശോധനകൾ കുത്തനെ കൂട്ടിയും തിരിച്ചടി മറികടക്കണമെന്നാണ് വിദഗ്ധ നിർദേശം.
ഓണത്തിനുണ്ടായ തിരക്കും ഇതിലൂടെയുള്ള വ്യാപനവും കാരണം ഈ മാസം അവസാനം ഇനിയും ഉയരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിനാൽ പരിശോധനകൾ കൂട്ടി വ്യാപനചിത്രം കൃത്യമായി മനസ്സിലാക്കണമെന്നാണ് പ്രധാന നിർദേശം. സ്വയം നിയന്ത്രണം പാലിക്കാനും നിർദേശം.

















