തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ പരക്കെ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ പരക്കെ മഴ പെയ്യുമെന്നാണ് കാലസ്ഥാ വകുപ്പിന്റെ പ്രവചനം.
മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, ഈ ആഴ്ച കേരളത്തിലെ വിവിധ ജില്ലകളില്‍ നല്‍കിയിരുന്ന കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. വരുന്ന അഞ്ച് ദിവസം കേരളത്തില്‍ വളരെ മിതമായ അളവിലേ മഴയ്ക്ക് സാദ്ധ്യതയുള്ളൂ എന്നാണ് ഇപ്പോഴത്തെ പ്രവചനം.കേരളം, കര്‍ണാടകം ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കില്ല.

















