മഹാമാരിയുടെ കാലത്തെ അതിജീവനത്തിന്റെ ഓണമാഘോഷിക്കുകയാണ് ഇന്ന് മലയാളികൾ. ഈ തിരുവോണപ്പുലരി തിരിച്ചുവരവിന്റേതാണ്. ഒരു മഹാമാരിക്കും തോൽപ്പിക്കാനാകാത്ത നമ്മുടെ ആർജ്ജവത്തിന്റെ ഓണമാണിത്. കഴിഞ്ഞ തവണത്തെ പോലെ പൂക്കള മത്സരവും, വടംവലിയും, ജലമേളകളും, പന്തുകളിയും, ഓണത്തല്ലും, പുലികളിയുമൊന്നും ഇക്കുറിയുമുണ്ടാവില്ല. എങ്കിലും വീടകങ്ങളിൽ ഓണാഘോഷത്തിന് ഒരു കുറവുമുണ്ടാകില്ല. പൂക്കളമിട്ടും, പടക്കം പൊട്ടിച്ചും, പായസം കൂട്ടി സദ്യയുണ്ടും മലയാളികൾ ഓണത്തെ വരവേൽക്കുകയാണ്…
കൃത്യമായ അകലവും സുരക്ഷയും ഉറപ്പാക്കി ഇത്തവണയും നമുക്ക് ഓണം ആഘോഷിക്കാം, എല്ലാ പ്രേക്ഷകർക്കും അന്വേഷണം ന്യൂസിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

















