മലപ്പുറം: നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നും താന്‍ അപ്രത്യക്ഷനായെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി പി.വി അന്‍വര്‍ എം.എല്‍.എ. പുതിയ വാര്‍ത്ത തനിക്ക് നല്ല വിസിബിലിറ്റിയും എൻട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം രോമത്തിൽ തൊടാൻ പോലും കഴിഞ്ഞിട്ടില്ലെന്ന് പി.വി അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
ആര്യാടന്‍റെ വീടിന്‍റെ പിന്നാമ്പുറത്ത് നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്ക്കോണമെന്നും അതിനപ്പുറം ഒരു ചുക്കും നിലമ്പൂരിൽ കാട്ടാൻ കഴിയില്ലെന്നും അന്‍വര്‍ പറഞ്ഞു. മുങ്ങിയത് താനല്ല വാര്‍ത്ത എഴുതിയ റിപ്പാര്‍ട്ടറുടെ തന്തയാണെന്നും പി.വി അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
കാര്യങ്ങൾ കൃത്യമായി പാർട്ടിയേയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ട്. കണ്ട പത്രക്കാരേയും കോൺഗ്രസുകാരേയും അറിയിച്ചിട്ടില്ല. തനിക്കതിന്‍റെ കാര്യവുമില്ലെന്ന് അന്‍വര്‍ പറഞ്ഞു.
നേരത്തെ പി വി അന്‍വര്‍ മണ്ഡലത്തില്‍ നിന്ന് മുങ്ങി എന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു. ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കയിലെ സിയെറ ലിയോണിലാണ് പി.വി അന്‍വര്‍ നിലവിലുള്ളത്.
പി.വി അന്‍വര്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് കുറിപ്പ്:
“അൻവർ എവിടെ?
ഫോൺ സ്വിച്ഡ് ഓഫ്
നിലമ്പൂരിൽ നിന്ന് മുങ്ങി”
മാതൃഭൂമി ലേഖകന്‍റെ രാവിലത്തെ റിപ്പോർട്ടിംഗിന്‍റെ തലക്കെട്ടുകളാണ് മുകളിൽ..
കാര്യങ്ങൾ കൃത്യമായി എന്‍റെ പാർട്ടിയേയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ട്. കണ്ട പത്രക്കാരേയും കോൺഗ്രസുകാരേയും അറിയിച്ചിട്ടില്ല. എനിക്കതിന്‍റെ കാര്യവുമില്ല. ഇതിലും വലിയ കഥകൾ നീയൊക്കെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നെ എഴുതി ഒട്ടിച്ചിരുന്നു. എനിക്ക് നല്ല വിസിബിലിറ്റിയും എൻട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തിൽ തൊടാൻ പോലും നിനക്കൊന്നും കഴിഞ്ഞിട്ടില്ല.
ഇനി പറയാനുള്ളത് മാതൃഭൂമി റിപ്പോർട്ടറോടാണ്..
“ആര്യാടന്‍റെ വീടിന്‍റെ പിന്നാമ്പുറത്ത് നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്ക്കോണം. അതുനപ്പുറം നിനക്ക് ഒരു ചുക്കും നിലമ്പൂരിൽ കാട്ടാൻ കഴിയില്ല.
നിന്‍റെയോ നിന്‍റെ തന്തയുടെയോ ഒസ്യത്ത് വാങ്ങിയല്ല പി.വി.അൻവർ നിലമ്പൂരിൽ നിന്ന് എം.എൽ.എ ആയത്. മുങ്ങിയത് ഞാനല്ല..നിന്‍റെ തന്തയാണ്.”
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpvanvar%2Fposts%2F375472253945673&show_text=true&width=500

















