ഓണം സീസണിനോട് അനുബന്ധിച്ച്, മലയാളി യാത്രക്കാരെ ലക്ഷ്യമിട്ട് ടിക്കറ്റ് നിരക്ക് മൂന്ന് മടങ്ങ് വര്‍ദ്ധിപ്പിച്ച് വിമാന കമ്പനികള്‍. 7000 രൂപ മുതലായിരുന്ന ഡല്‍ഹി – കണ്ണൂര്‍ റൂട്ടില്‍ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളമായി. 21,000 രൂപയ്ക്ക് മുകളിലാണ് ഡല്‍ഹി- കണ്ണൂര്‍ ടിക്കറ്റ് നിരക്ക്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്താന്‍ വ്യോമമാര്‍ഗ്ഗത്തെ ആശ്രയിച്ചവര്‍ക്ക് യാത്രാ നിരക്കിലെ വര്‍ധന തിരിച്ചടിയായി.
അതേസമയം കോവിഡ് സാഹചര്യവും കര്‍ശ നിയന്ത്രണങ്ങളും കാരണം ട്രെയിനുകളിലും ബസിലും തിരക്കൊഴിഞ്ഞു. ഓണക്കാലത്ത് വടക്കന്‍ ജില്ലകളില്‍ നിന്നും തെക്കന്‍ ജില്ലകളിലേക്ക് പോകാന്‍ ട്രെയിനില്‍ റിസര്‍വേഷനോ ബസില്‍ ടിക്കറ്റോ കിട്ടാത്ത സ്ഥിതിയും ഇത്തവണയില്ല.

















