ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 36,571 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 150 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 540 പേർ മരിച്ചു. 3,63,605 പേരാണു ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 97.54 ശതമാനമായി ഉയർന്നെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേരളത്തിൽ കഴിഞ്ഞ ദിവസം 21,116 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15%. ആകെ മരണം 19,246 ആയി. രാജ്യത്ത് ഏറ്റവുമധികം കേസുകൾ സ്ഥിരീകരിക്കുന്നത് കേരളത്തിലാണ്.
















