കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് ഐഎന്‍എല്ലിനെ ഒഴിവാക്കിയത് പുനപരിശോധിക്കാന്‍ എല്‍ഡിഎഫിനോട് ആവശ്യപ്പെടുമെന്ന് ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. കമ്മിറ്റിയില്‍ നിന്നും പാർട്ടിയെ ഒഴിവാക്കരുതെന്ന് എൽഡിഎഫിനോട് അപേക്ഷിക്കാനൊരുങ്ങി ഐഎൻഎൽ.
ഇത്തവണ ഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ ഘടക കക്ഷിയായ ഐഎൻഎല്ലിന് പ്രാതിനിധ്യം നല്‍കാന്‍ എൽ.ഡി.എഫ് തയാറായില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പുനപരിശോധിക്കാന്‍ എല്‍ഡിഎഫിനോട് ആവശ്യപ്പെടുന്നത്. പാര്‍ട്ടിയിലെ ഭിന്നത കൊണ്ടാണ് ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതെന്ന വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരാൾ തീരുമാനിച്ചാല്‍ പാര്‍ട്ടിയില്‍ ഐക്യമുണ്ടാകില്ല. എല്ലാവരും വിചാരിക്കുകയും വിട്ട് വീഴ്ചക്ക് തയാറാവുകയും വേണം. ഐക്യം ആഗ്രഹിക്കുന്നവര്‍ മര്‍ക്കട മുഷ്ടി വെടിയണം. ദേശീയ നേതൃത്വത്തെയും ഭരണഘടനയെയും അംഗീകരിക്കാത്ത ആര്‍ക്കും പാര്‍ട്ടിയില്‍ നിൽക്കാനാകില്ല. എല്‍ഡിഎഫിലെ അംഗത്വം വലിയ കാര്യമാണന്നും പാര്‍ട്ടിയിലെ സമവായ ചര്‍ച്ചകള്‍ അടഞ്ഞിട്ടില്ലെന്നും കാസിം പറഞ്ഞു. ജനറൽ സെക്രട്ടി പദവി ഒഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

















