ആരോഗ്യ സംരക്ഷണത്തിനൊപ്പം സൗന്ദര്യം, മുടി സംരക്ഷണത്തിനും സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ പോളിഫിനോളുകളുടെ രൂപത്തിലാണുള്ളത്. ഇത് വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ സമ്പുഷ്ടമായതു കൊണ്ട് നല്ലൊരു മോയിസ്ചറൈസര്‍ ഗുണം നല്‍കുകയും ചെയ്യുന്നു.ചര്‍മത്തിന് ഇതിലെ വൈറ്റമിന്‍ ഇ ഏറെ സഹായകമാണ്. വൈറ്റമിന്‍ ഇ ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ അത്യാവശ്യമായ ഒന്നാണ്. ഇത് ചര്‍മത്തിന് ഇറുക്കം നല്‍കാന്‍ സഹായിക്കുംചര്‍മസംരക്ഷണത്തില്‍ തന്നെ ഒലീവ് ഓയിലിന് പല ഗുണങ്ങളുമുണ്ട്. ചര്‍മത്തിലെ ചുളിവുകളറ്റാന്‍, ഈര്‍പ്പം നില നിര്‍ത്താന്‍, നിറം വര്‍ദ്ധിയ്ക്കാന്‍ എല്ലാം ഒലീവ് ഓയില്‍ സഹായിക്കും.
ഒലീവ് ഓയില്‍, തേന്‍, ഗ്ലിസറിന്‍ എന്നിവ ചേര്‍ത്തു മുഖത്തു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. തേനും ഗ്ലിസറിനുമെല്ലാം മുഖത്തിന് ഇറുക്കം നല്‍കാന്‍ ഏറെ നല്ലതാണ്.അരകപ്പ് ഓട്‌സെടുത്തു വേവിയ്ക്കുക. ഇത് തണുത്ത ശേഷം ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ കലര്‍ത്തുക. ഇതിലേയ്ക്ക് ഒരു മുട്ടവെള്ളയും അല്‍പം ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കാം. ഇത് മുഖത്തു പുരട്ടി കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. പിന്നീട് വെളിച്ചെണ്ണ കൊണ്ടു മുഖം മസാജ് ചെയ്യാം.
ചര്‍മത്തിന് നിറം നല്‍കുന്നതിനു പുറമെ ചുളിവുകളറ്റാനും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കാനും ചര്‍മത്തിന് മുറുക്കം നല്‍കാനുമെല്ലാം ഒലീവ് ഓയില്‍ നല്ലതാണ്.
















