നെടുങ്കണ്ടം:ഇടുക്കിയിൽ പുല്ലു ചെത്തുന്നതിനിടെ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു.ബാലഗ്രാം സ്വദേശി ഭാനുപ്രിയ(42)യ്ക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ ഭാനുപ്രിയയുടെ കാലൊടിയുകയും ദേഹമാസകലം പരിക്കേൽക്കുകയും ചെയ്തു.
സമീപവാസിയായ അജിത് കുമാറിന്റെ പുരയിടത്തിൽ പുല്ല് ചെത്തുന്നതിനിടെ പുരയിടത്തിന്റെ മുകളിൽനിന്നുമാണ് കാട്ടുപന്നി ആക്രമിക്കാനായി ചീറിയടുത്തത്. ഭയന്നുപോയ ഭാനുപ്രിയ ഓടിയെങ്കിലും പിന്നാലെയെത്തിയ കാട്ടുപന്നി ഭാനുപ്രിയയെ മണ്‍തിട്ടയുടെ മുകളിൽനിന്നും കോരിയെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

















