നെടുമ്പാശേരി:ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. ബുധനാഴ്ച പുലർച്ച 3.18ന് ഹീത്രുവിൽനിന്ന് എത്തിയ വിമാനത്തിൽ 221 യാത്രക്കാരുണ്ടായിരുന്നു. രാവിലെ 5.57ന് 232 യാത്രക്കാരുമായി മടങ്ങി.
ഈ മാസം 22 മുതൽ ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലായി കൊച്ചിയിൽ നിന്നും നേരിട്ട് ലണ്ടൻ സർവീസുണ്ടാകും.യൂറോപ്പിലേക്ക് നേരിട്ടുള്ള സർവീസ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാർക്കിങ്, ലാൻഡിങ് ചാർജുകൾ സിയാൽ ഒഴിവാക്കി.അതേസമയം ഇന്ത്യയെ റെഡ് പട്ടികയിൽ നിന്ന് ആംബെർ പട്ടികയിലേക്ക് ബ്രിട്ടൻ മാറ്റിയതോടെയാണ് യാത്ര സുഗമമാകുന്നത്.

















