ദുബൈ: താലിബാന്‍ അധികാരം പിടിച്ചതിനെ തുടര്‍ന്ന് രാജ്യംവിട്ട അഫ്ഗാനിതാന് പ്രസിഡന്‍റ് അഷ്റഫ് ഗനിക്ക് യു.എ.ഇ അഭയം നല്‍കി. മാനുഷികപരിഗണന നല്‍കിയാണ് ഗനിക്കും കുടുംബത്തിനും അഭയം നല്‍കിയതെന്ന് യു.എ.ഇ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് യു.എ.ഇയില്‍ എത്തിയതായി സ്ഥിരീകരണം വന്നത്.
ഞായറാഴ്ച താലിബാന്‍ സേന തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ഗനി അയല്‍ രാജ്യമായ തജിക്കിസ്താനിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇവിടെ നിന്ന് ഇദ്ദേഹം കുടുംബത്തോടൊപ്പം ഒമാനിലെത്തിയതായി പിന്നീട് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
അതേസമയം, ഗനി രാജ്യം വിട്ടത് നാല് കാറും ഒരു ഹെലികോപ്ടറും നിറയെ പണം കുത്തിനിറച്ചാണെന്ന് കാബൂളിലെ റഷ്യന്‍ എംബസി വക്താവ് പറഞ്ഞിരുന്നു.
















