കോഴിക്കോട് : റംബൂട്ടാൻ പഴത്തിന്റെ കുരു തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു. കോഴിക്കോട് വടകര കൊള്ളിയോട് സായീദിൻരെയും അൽസബയുടെയും മകൻ മസിൻ അമനാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

















