ഇടുക്കി; ഇടുക്കിയിൽ രണ്ടു വയസുകാരന്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു.അസം സ്വദേശികളും അതിഥി തൊഴിലാളികളുമായ ദുലാൽ ഹുസൈൻ ഖദീജ ബീഗത്തിന്റെയും മകൻ മരുസ് റബ്ബാരി ആണ് മരിച്ചത്.
സിമന്റ് ഇഷ്ട്ടിക കയറ്റി പോകുന്നതിനിടെ സമീപത്തു നിന്ന കുട്ടിയെ ലോറി ഇടിക്കുകയായിരുന്നു. ലോറി നിർത്താതെ പോകുകയും ചെയ്തു.തുടർന്ന് ഉടൻ തന്നെ ലോറി ഉടമ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞു മരിച്ചു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

















