ദിസ്പൂർ : അസം-മിസോറം അതിർത്തിയിൽ വീണ്ടും സംഘർഷം. അസം പോലീസും മിസോറമിൽ നിന്നുള്ള അക്രമി സംഘവും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.അസം മിസോറം അതിർത്തിയായ എയ്റ്റലംഗിലാണ് സംഘർഷം നടന്നത്. മിസോറമിൽ നിന്നും അസമിൽ ഇറച്ചി വാങ്ങാൻ എത്തിയ സംഘവുമായാണ് സംഘർഷമുണ്ടായത്. പോലീസ് വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു.
















