ആലപ്പുഴ; ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി. എൻജിനീയറിംഗ് കോളജിൽ സെക്യൂരിറ്റി ജീവനക്കാരൻ ജി.സുരേഷ് കുമാറിനെ മർദ്ദിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തി ഭീഷണപ്പെടുത്തുകയും ചെയ്ത ബി.ജെ.പി.നേതാവ് സന്ദീപ് വചസ്പതിയുടെ കടന്നാക്രമണത്തിനെതിരെ ഐ.എച്ച്.ആർ.ഡി.എംപ്ലോയിസ് യൂണിയൻചെങ്ങന്നൂർ യൂണിറ്റ് പ്രതിഷേധിച്ചു. യൂണിറ്റ് പ്രസിഡൻ്റ് പി.ആർ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ച സമരം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പ്രേം പി.ഉദ്ഘാടനം ചെയ്തു.സുരേഷ് ടി.കെ.,എം.എസ്.മധുഎന്നിവർ സംസാരിച്ചു.
















