ശ്രീനഗർ: ജമ്മുകാഷ്മീരില്‍ ബിജെപി നേതാവിനെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി. കുല്‍ഗാം ജില്ലയിലെ ബ്രസലു-ജാഗിറിലാണ് സംഭവം. ജാവിദ് അഹമദ് ദര് ആണ് കൊല്ലപ്പെട്ടത്.ആയുധങ്ങളുമായി എത്തിയ ഭീകര സംഘം ജാവേദ് അഹമ്മദ് ധറിന്റെ നേരെ വെടിയുതിർക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















