തിരുവനന്തപുരം: സംസ്ഥാനത്ത് ഗർഭിണികൾക്കും, ഗുരുതര അസുഖങ്ങൾ ഉള്ളവർക്കും മുൻഗണന നൽകി അവധി ദിവസങ്ങളിൽ ഉൾപ്പടെ വാക്സിനേഷൻ നടത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. സിറിഞ്ച് ക്ഷാമം ഉണ്ടാവാതിരിക്കാനും ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകന യോഗത്തിൽ നിർദ്ദേശം നൽകി.
അനുബന്ധ രോഗങ്ങൾ ഉള്ളവർ കൊവിഡ് ബാധിതരായാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാർഡ് സമിതികളും റാപിഡ് റസ്പോൺസ് ടീമുകളും ഉണർന്നു പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

















