ചെങ്ങന്നൂർ: എം.സി. റോഡിൽ ജില്ലാ ഗവ.ആശുപത്രി ജംഗ്ഷന് സമീപമുള്ള വീട്ടിൽ തീപിടുത്തം. ചെങ്ങന്നൂർ തിട്ടമേൽ നികുഞ്ജത്തിൽ ബാലാനന്ദന്‍റെ വീടിനാണ് വൈകീട്ട് 4.30-ഓടെ തീപിടിത്തമുണ്ടായത്. ആളപായമില്ല. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായിതായി വീട്ടുകാർ പറയുന്നു.
സ്വീകരണമുറിയിലെ എ സി യിൽ നിന്നും ഷോർട്ട് സർക്യൂട്ടുണ്ടായി തീപടരുകയായിരുന്നതായി സംശയിക്കുന്നു. കമ്പ്യൂട്ടർ, പ്രിന്റർ എന്നിവയും ഫർണിച്ചറുകളും ഭാഗികമായും കത്തി നശിച്ചു.
അര കിലോമീറ്ററിനുള്ളിൽ തന്നെ ചെങ്ങന്നൂർ അഗ്‌നിരക്ഷാ സേനയുടെ ഓഫീസുണ്ടായിരുന്നതിനാൽവേഗം തന്നെ സ്ഥലത്തെത്തി തീയണയ്ക്കാൻ കഴിഞ്ഞു.

















