തിരുവനന്തപുരം: പി സതീദേവി സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷയാകും. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് തീരുമാനം എടുത്തത്. എം സി ജോസഫൈൻ രാജിവെച്ച ഒഴിവിലാണ് നിയമനം. നിലവിൽ സിപിഎം സംസ്ഥാന സമിതി അഗംമാണ് സതീദേവി.
വിവാദ പരാമർശത്തെ തുടർന്നായിരുന്നു എം സി ജോസഫൈൻ രാജിവെച്ചത്. ചാനൽ പരിപാടിക്കിടെ ഗാർഹിക പീഡന പരാതി പറയാൻ വിളിച്ച സ്ത്രീയോട് ‘അനുഭവിച്ചോ’ എന്ന ജോസഫൈൻ നടത്തിയ പരാമർശമാണ് വിവാദമായത്.

















