കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സോളാർ കേസിൽ സി.ബി.ഐ സംഘം എഫ്.ഐ.ആർ സമർപ്പിച്ച പശ്ചാത്തലത്തിൽ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സി ബി ഐ അന്വേഷണത്തിൽ സത്യ തെളിയുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
സി ബി ഐ അന്വേഷണത്തിൽ രാഷ്ട്രീയമുണ്ടാവില്ലെന്നും ഉമ്മൻ ചാണ്ടിയും കെ സി വേണുഗോപാലുമടക്കം പ്രതികളായ സോളാർ കേസിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയത് സി പി എം ആണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

















