കോട്ടയം : കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന വാർത്തകൾ തള്ളി ചാണ്ടി ഉമ്മൻ. തന്നേക്കാൾ ഈ സ്ഥാനത്തിന് അർഹരായവർ പാർട്ടിയിലുണ്ട്. അടിസ്ഥാന രഹിതമായ ഇത്തരം അഭ്യൂഹങ്ങളെ ആരംഭത്തിൽ തന്നെ ഇല്ലാതാക്കുവാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ,
കോട്ടയം ഡി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് എന്റെ പേര് പരിഗണിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നതായി ഈ ദിവസങ്ങളിൽ ശ്രദ്ധയിൽപെട്ടു. അടിസ്ഥാന രഹിതമായ ഇത്തരം അഭ്യൂഹങ്ങളെ ആരംഭത്തിൽ തന്നെ ഇല്ലാതാക്കുവാൻ ആഗ്രഹിക്കുന്നു.പ്രവർത്തന പരിചയം കൊണ്ടും മികവ് കൊണ്ടും എന്നെക്കാൾ ഈ സ്ഥാനത്തിന് അർഹരായവർ പാർട്ടിയിലുണ്ട്.വ്യാജ പ്രചാരണങ്ങളെ പുറന്തള്ളുക.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fchandyoommen%2Fposts%2F10161214846037293&show_text=true&width=500

















