അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുളള തർക്കം സർക്കാർ ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്. എല്ലാവർക്കും തൊഴിലെടുക്കാൻ അവകാശമുണ്ട്. ഇതേ സംബന്ധിച്ച് പഠിച്ച കമ്മിഷൻ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്. ഏറ്റുമുട്ടലുകളല്ല ജനാധിപത്യത്തിന്റെ സംവിധാനത്തിൽ ഉണ്ടാകേണതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരം കോടതിയിലുണ്ടായതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രിപി രാജീവ് പറഞ്ഞു.
അതേസമയം ഖാദി മേഖലയില്‍ കാലാനുസൃതമായി സമഗ്ര മാറ്റംവരുത്തുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് പി രാജീവ് പറഞ്ഞു. ഖാദി ബോര്‍ഡിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖാദിയെ ആധുനികവല്‍ക്കരിക്കും.മൂല്യവര്‍ധനയും വൈവിധ്യവല്‍ക്കരണവും ഈ മേഖലയ്ക്ക് ആവശ്യമാണ്. ഖാദി -കൈത്തറി ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചിലേക്ക് സമാഹരിച്ച തുക ഖാദി വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് അധ്യക്ഷ സോണി കോമത്ത് മന്ത്രി കൈമാറി. ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷനായി.

















