ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ മഞ്ചേശ്വരം മുൻ എംഎൽഎ എം.സി.കമറുദ്ദീനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യാൻ ആരംഭിച്ചു.ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം. സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ . നിലവിൽ കസ്റ്റഡിയിലുള്ള ജ്വല്ലറി എംഡി പൂക്കോയ തങ്ങളുമായി ഒന്നിച്ചിരുത്തിയാണ് കമറുദ്ദീനെ ചോദ്യം ചെയ്യുന്നത്.
നിക്ഷേപത്തട്ടിപ്പ് കേസിൽ 80 ദിവസത്തിലേറെ ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലാണു കമറുദ്ദീൻ. നിക്ഷേപകരുടെ നഷ്ടപ്പെട്ട പണം തിരികെ കൊടുക്കുമെന്നാണു കേസിൽ മുഖ്യപ്രതിയായ പൂക്കോയ തങ്ങൾ പറയുന്നത്. 10 മാസത്തോളം നേപ്പാളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പൂക്കോയ തങ്ങൾ കഴിഞ്ഞ ദിവസമാണ് കോടതിയിൽ കീഴടങ്ങിയത്. ജ്വല്ലറി സംബന്ധമായ സാമ്പത്തിക ഇടപാടുകളിൽ താൻ നേരിട്ട് ഇടപെട്ടിട്ടില്ലെന്നാണ് എം.സി. കമറുദ്ദീന്റെ നിലപാട്.

















