വയനാട്: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ 8.30 ന് കരിപ്പൂർ വിമാനത്താവളത്തില്‍ എത്തുന്ന രാഹുലിനെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ചേർന്ന് സ്വീകരിക്കും.
ഉച്ചയ്ക്ക് ഒരു മണിയോടെ വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി മാനന്തവാടിയിൽ നിർമ്മിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. നാളെ കളക്റ്ററും ജനപ്രതിനിധികളുമായുള്ള കോവിഡ് അവലോകന യോഗത്തിന് ശേഷം മലപ്പുറത്തേക്ക് തിരിക്കും.
ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഉയർന്ന അതൃപ്തി നേതാക്കൾ രാഹുൽ ഗാന്ധിയെ നേരിട്ടറിയിക്കാനും സാധ്യതയുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം രാഹുൽ ഇതാദ്യമായാണ് കേരളത്തിലെത്തുന്നത്.

















