തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 102 കോവിഡ് മരണങ്ങളാണ്. ഇതോടെ ആകെ മരണം 18,601 ആയി. അതേസമയം, കേരളത്തില്‍ ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 141 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,626 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
747 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2580, തൃശൂര്‍ 2403, കോഴിക്കോട് 2330, എറണാകുളം 2150, പാലക്കാട് 1238, കണ്ണൂര്‍ 1166, കൊല്ലം 1084, ആലപ്പുഴ 922, കോട്ടയം 874, തിരുവനന്തപുരം 894, ഇടുക്കി 587, പത്തനംതിട്ട 498, വയനാട് 492, കാസര്‍ഗോഡ് 408 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

















