ആലപ്പുഴ: ദേശീയപാത വിവാദത്തില്‍ എ എം ആരിഫ് എംപിയെ പരസ്യമായി തള്ളി സിപിഎം ജില്ലാ നേതൃത്വം. പാര്‍ട്ടിയോട് ആലോചിക്കാതെ പരാതി നല്‍കിയത് അനൗചിത്യമാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. എന്നാല്‍ വിജിലന്‍സ് അന്വേഷണം എന്ന ആവശ്യവുമായി ഇറങ്ങിയത് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ അനുമതി വാങ്ങിയ ശേഷമാണെന്ന് നേരത്തെ ആരിഫ് പറഞ്ഞിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വം ഇത് പൂര്‍ണമായി തള്ളി.
അതേസമയം, ആരിഫിന് വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി സജി ചെറിയാനും വ്യക്തമാക്കിയിരുന്നു. ദേശീയപാത പുനര്‍നിര്‍മ്മാണത്തില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അന്വേഷണം നടത്തിയിരുന്നു. വീണ്ടുമൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സജി ചെറിയാനും വ്യക്തമാക്കി.

















