ബെയ്റൂത്ത്: വടക്കന്‍ ലെബനീസ് പ്രദേശമായ ത്ലെയില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിറിയന്‍ അതിര്‍ത്തിയില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയാണ് സ്ഫോടനം നടന്നത്. സിറിയയിലേക്ക് കടത്താന്‍ പദ്ധതിയിട്ടിരുന്ന ഇന്ധന ടാങ്കാണെന്നാണ് സൂചന. ലെബനനെ അപേക്ഷിച്ച് സിറിയയില്‍ ഇന്ധന വില കൂടുതലാണ്. രാജ്യം ഇന്ധന ദൗര്‍ലഭ്യം അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് അപകടമുണ്ടായത്.
അതേസമയം, പരിക്കേറ്റവര്‍ക്ക് എല്ലാ ചികിത്സാ സംവിധാനങ്ങളും ഉറപ്പുവരുത്തണമെന്ന് ബെയ്റൂത്തിലെയും വടക്കന്‍ ലെബനീസിലെയും ആശുപത്രികള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
















