ബംഗാള്‍: എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനത്തില്‍ ഗാനം എഴുതി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ത്യ എല്ലാവരുടെയും രാജ്യം എന്ന് ആഹ്വാനം ചെയ്യുന്ന ഗാനം തന്റെ ഫേസ്ബുക്കിലൂടെയാണ് മമത പുറത്തുവിട്ടത്.
ബംഗാളിയില്‍ എഴുതിയ വരികളുടെ അര്‍ഥം ഈ രാജ്യം നമ്മുടെ എല്ലാവരുടേയും ആണെന്നാണ്. ബംഗാളി പാട്ടുകാരായ ഇന്ദ്രനില്‍സെന്‍, മൊണോമി ഭട്ടാചാര്യ, തൃഷ പരോയി, ദേബജ്യോതിഘോഷ് എന്നിവരാണ് ഗാനം ആലപിച്ചത്. സ്വാതന്ത്ര്യത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന എല്ലാശക്തികള്‍ക്കെതിരേയും ഒന്നിച്ച് നിന്ന് പോരാടണമെന്നും അനര്‍ പറഞ്ഞു.
അതേസമയം, 75-ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തിനായി ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറുലക്ഷം കോടിയുടെ ഗതിശക്തി പദ്ധതിയിലൂടെ ദേശീയ അടിസ്ഥാന സൗകര്യവികസനമാണ് ലക്ഷ്യമിടുന്നത്.പദ്ധതി സമഗ്രമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അടിത്തറയിടുകയും നമ്മുടെ സമ്പദ് വ്യവസ്ഥയിലേക്ക് ഒരു സംയോജിത പാത തുറക്കുമെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞു.
















