തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടും ഡോസുകളും യുവതിക്ക് ഒരുമിച്ച് കുത്തിവെച്ചതായി പരാതി. തിരുവനന്തപുരം മണിയറയിലാണ് 25 കാരിയായ യുവതിയ്ക്ക് രണ്ട് ഡോസ് വാക്‌സീനും ഒന്നിച്ചു കുത്തിവെച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
ആദ്യ ഡോസ് വാക്‌സീന്‍ എടുക്കാന്‍ എത്തിയപ്പോഴാണ് രണ്ട് ഡോസ് വാക്‌സീനും ഒരുമിച്ച് കുത്തിവെച്ചതെന്ന് കുടുംബം ആരോപിക്കുന്നു. അതേസമയം യുവതിയോട് വാക്‌സീന്‍ എടുത്തതാണോയെന്ന് ചോദിച്ചിരുന്നുവെന്നും എടുത്തിട്ടില്ലെന്ന് മറുപടി പറഞ്ഞതിനുശേഷമാണ് കുത്തിവെപ്പെടുത്തത് എന്നുമാണ് ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം.

















