കോഴിക്കോട്: ആലപ്പുഴ ദേശീയപാത നിര്‍മാണത്തില്‍ ജി സുധാകരനെ പിന്തുണച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ജി സുധാകരന്‍ മന്ത്രിയായിരുന്ന കാലത്ത് അന്വേഷണം നടത്തിയിരുന്നുവെന്നും ആ റിപ്പോര്‍ട്ട് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ചെയ്യേണ്ടെതൊക്കെ ജി സുധാകരന്‍ ചെയ്തിട്ടുണ്ടെന്നും കരാറുകാരോ ഉദ്യോസ്ഥരോ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.

















