പാലക്കാട്: മണ്ണാര്‍ക്കാട് കുരുത്തിച്ചാലില്‍ ഒഴുക്കില്‍പ്പെട്ട് കാണതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളാഞ്ചേരി സ്വദേശി ഹാരിസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ടായിരുന്നു അഞ്ചംഗ സംഘം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയത്. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ഡൈവിങ് സംഘമാണ് യുവാവ് കുളിക്കാനിറങ്ങിയ സ്ഥലത്തുനിന്ന് ഒരു കിലോ മീറ്ററോളം അകലെ നിന്ന് മൃതദേഹം കണ്ടെത്തിയത്.

















