തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസായ എ.കെ.ജി സെന്‍ററിൽ ദേശീയ പതാക ഉയർത്തിയതിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ.ദേശീയ പതാകക്കൊപ്പം മറ്റൊരു കൊടിയുണ്ടാകരുതെന്നാണ് നിയമമെന്നും സി.പി.എം ചെയ്തത് നിയമ ലംഘനമാണെന്നും ശബരീനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ദേശീയ പതാകയോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്‍റെ നഗ്നമായ ലംഘനമാണ് എ.കെ.ജി സെന്‍ററിൽ നടന്നത്. പാർട്ടി കൊടിക്ക് പ്രാമുഖ്യവും ദേശീയ പതാകയ്ക്ക് രണ്ടാം സ്‌ഥാനവുമാണ് ഉള്ളതെന്നും ശബരീനാഥൻ ആരോപിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FSabarinadhanKS%2Fposts%2F1693908760800572&show_text=true&width=500

















