തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഡോക്ടർക്ക് നേരെ അക്രമം.സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് നേരെ ചെരുപ്പെറിഞ്ഞു.ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം.പരിശോധനയ്‌ക്കെത്തിയ രണ്ട് പേർ ഡോക്ടർക്ക് നേരെ ചെരുപ്പെറിയുകയായിരുന്നു.
സംഭവത്തിൽ പൊലീസ് കെസടുത്ത് മണിക്കൂറുകൾക്കുള്ളിൽ രണ്ട് പ്രതികളെയും പിടികൂടി. സെബിൻ അനസ് എന്നിവരാണ് കസ്റ്റഡിയിലായത്. മദ്യപിച്ചാണ് ഇവർ ഡോക്ടറെ ആക്രമിച്ചതെന്നാണ് വിവരം.

















